റാസൽഖൈമയിലെ പ്രേത ബംഗ്ലാവ്


👻👻👻👻👻👻👻👻👻👻👻👻👻

" റാസൽഖൈമയിലെ ആ വലിയ ബംഗ്ലാവിൽ രാജകുമാരനായ ഞാൻ ഒറ്റയ്ക്കായിരുന്നു ...."

ഒരു മലയാള സിനിമയിലെ പ്രശസ്തമായ ഈ ഡയലോഗ് എല്ലാവർക്കും ഓർമയുണ്ടാവും .
തമാശയായി പറഞ്ഞതാണെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയൊരു ബംഗ്ലാവ് ഉണ്ടായിരുന്നു . ഉണ്ട് ...

സൗദി അറേബ്യയിലെ റാസൽഖൈമയിൽ .
 1985 ൽ ഷേക്ക്‌ അബ്ദുൽ അസീസ് ബിൻ ഹുസൈദ് അൽ ഖ്‌വാസിമി എന്നയാളാണ് " അൽ ഖ്‌വാസിമി "
എന്ന ഈ പടുകൂറ്റൻ ബംഗ്ലാവ് പണിതുയർത്തിയത് .
പാലസ് നിർമ്മാണത്തിന്റെ അന്നത്തെ ചിലവ് 500 മില്യൺ UAE ദിർഹം ആയിരുന്നു!
(ഇന്നത്തെ നമ്മുടെ നാട്ടിലെ മൂല്യമനുസരിച്ചു ഏകദേശം 900 കോടി ഇന്ത്യൻ  രൂപ )
നാല് നിലകളുള്ള ഈ മാളിക വലിയൊരു കുന്നിൻ മുകളിലാണ് പണിതിരിക്കുന്നത്.
നാലാം നിലയിൽ നിന്നുനോക്കിയാൽ റാസൽഖൈമയുടെ മുഴുവൻ വ്യൂവും കാണാം .

20ലധികം വലിയ ഹാളുകൾ ...
35 മറ്റു മുറികൾ .
പൂന്തോട്ടം ,,
നീന്തൽ കുളം .
കൊട്ടാരവും പരിസരവും മുഴുവൻ പ്രകാശിക്കാൻ ഫ്രാൻ‌സിൽ നിന്നും ബൽജിയത്തിൽ നിന്നും കൊണ്ടു വന്ന കൂറ്റൻ ചില്ലു വിളക്കുകളും താഴികക്കുടവും .
വീട് മുഴുവൻ പകൽ വെളിച്ചം പോലെ ശോഭിക്കാൻ മേൽക്കൂരയിൽ ഇറ്റാലിയൻ സ്ഫടിക ഗ്ലാസ്സുകൾ ......

ഇസ്ലാമിക് ,,പേഴ്‌സ്യൻ ,,മൊറോക്കൻ ,,ഇന്ത്യൻ എന്നീ നാലു വാസ്തു വിദ്യകളാണ് ഈ കെട്ടിടത്തിൽ ഉപയോഗിച്ചിരിക്കുന്നത് .
വ്യായാമത്തിനും വിനോദത്തിനും ഭക്ഷണത്തിനുമായി പ്രത്യേകം സജ്ജീകരിച്ച ഹാളുകൾ ,റെസ്റ്റോറന്റ്കൾ ...
വിലയേറിയ കല്ലുകൾ പതിപ്പിച്ച മുറികൾ,
വലിയ നിലവറകൾ,
എല്ലാ മുറികളിലും ഇടനാഴികളിലും ഹാളുകളിലും വിലയേറിയ സെറാമിക്ക് അലങ്കാരങ്ങൾ ,,
പക്ഷികളുടെയും മൃഗങ്ങളുടെയും,, സ്ത്രീകളുടെയും ജീവൻതുടിക്കുന്ന ചിത്രങ്ങളും ഒട്ടേറെ മോഡേൺ ആർട്ടുകളും,,,
അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സവിശേഷതകൾ കൊണ്ടു നിറഞ്ഞതായിരുന്നു ഈ കെട്ടിടം  .

എന്നാൽ ഇത്രയധികം പണം ചിലവഴിച്ചു നിർമ്മിച്ച ഈ എല്ലാം തികഞ്ഞ ഭവനത്തിൽ വെറും 3 മാസം താമസിക്കാനുള്ള ഭാഗ്യം മാത്രമേ അതിലെ താമസക്കാർക്ക് ഉണ്ടായുള്ളൂ .

ദുർ മരണങ്ങളും അനിഷ്ട സംഭവങ്ങളും കാരണമാവാം ഈ ബംഗ്ലാവിലെ താമസം അവർ മതിയാക്കി പോയതെന്നാണ് കേട്ടു കേൾവി .
നിഗൂഢതകൾ തളംകെട്ടിനിൽക്കുന്ന ആ പാലസിൽ പിശാചുക്കളുടെയും ജിന്നുകളുടെയും ശല്യമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം.
 അസാധാരണ ശബ്ദങ്ങളും,,, കുട്ടികളുടെ കരച്ചിലും,, സ്ത്രീകളുടെ അലർച്ചയും,, ഫർണിച്ചറുകളുടെ സ്ഥാന ചലനങ്ങളും ആ ബംഗ്ലാവിൽ
നിത്യസംഭവങ്ങൾ ആയിരുന്നത്രെ..
ബംഗ്ലാവിൽ മനുഷ്യവാസം അവസാനിപ്പിച്ചതിനു ശേഷമാണ് അതിന്റെ സമീപപ്രദേശത്ത് ആളുകൾ താമസിച്ചുതുടങ്ങിയത്.

 ഒരിക്കൽ കലീജ് ടൈംസിലെ (UAE യിലെ പ്രധാന പത്രമാണ് കലീജ് ടൈംസ് ) രണ്ടു വെള്ളക്കാരായ റിപ്പോർട്ടർമാർ ഈ പാലസിൽ താമസിച്ചു ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിനായി ശ്രമിച്ചിരുന്നു, എന്നാൽ ഒരു രാത്രിവെളുപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല എന്നും വാർത്തയുണ്ട് .

ഒരിക്കൽ സൂപ്പർനാച്ചുറൽ ആക്റ്റിവിറ്റികളെ കുറിച്ച് പഠനം നടത്തുന്ന ഒരു സംഘം അതിനുള്ളിൽ ചിലവഴിച്ചു.
 അവരുടെ റിപ്പോർട്ടിൽ പറയുന്നു പാരനോർമൽ ആയി അവർക്കൊന്നും അവിടെ കാണാൻ സാധിച്ചില്ല എന്നും,,, എന്നാൽ അവിടെ നിന്നും തിരിച്ചു വീടുകളിൽ എത്തിയവർക്കു ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള സൂപ്പർ നാചുറൽ അനുഭവങ്ങൾ ഉണ്ടായതായും ....

ഒരു സെക്യൂരിറ്റിയോ വാച്ച് മാനോ ഇല്ലായിരുന്ന ഈ കെട്ടിടം 2020 മാർച്ചിൽ  സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുണ്ട് .
രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ആണ് സന്ദർശന സമയം .

Comments

Popular posts from this blog